ശ്രീനഗര്‍: ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാക്കിസ്ഥാന് സൈനികര്‍ കഴുത്തറത്തു കൊന്നു. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ഇതാദ്യമായാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഇത്തരമൊരു ക്രൂരകൃത്യം നടത്തുന്നത്. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യ-പാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ മുള്ളുവേലിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.
നരേന്ദര്‍ കുമാറിനെ കാണാതായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികരും പാക്കിസ്ഥാന് സൈനികരും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, സൈനികനെ കാണാതായ സ്ഥലത്തിന് സമീപത്തെത്തിയപ്പോള്‍ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി തിരച്ചിലില്‍ നിന്ന് പാക് റേഞ്ചര്‍മാര്‍ പിന്മാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് പാക്കിസ്ഥാന് ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് സന്ധ്യാസമയത്ത് ബി.എസ്.എഫ് നടത്തിയ ശ്രമകരമായ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഈ സംഭവം ഇടയാക്കിയേക്കും.
Post Your Comments