
ലണ്ടന്‍: ശരീരത്തിൽ ഘടിപ്പിക്കാതെ തന്നെ രോഗിയുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, ഉറക്കം തുടങ്ങിവയെല്ലാം മനസിലാക്കാൻ കഴിയുന്ന വയര്‍ലെസ് സംവിധാനവുമായി മസാറ്റ്ച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. പാര്ക്കിന്സണ്, അല്‍ഷ്യമേഴ്സ്, ഡിപ്രഷന്, ഹൃദ്രോഗം തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന രോഗികളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും. ഉപകരണത്തില്‍ നിന്ന് ചെറിയ തീവ്രതയിലുള്ള സിഗ്നലുകള്‍ വായുവിലൂടെ രോഗിയില്‍ എത്തിച്ച ശേഷം ശരീരത്തില്‍ തട്ടി ഇവ തിരിച്ചുവരുമ്പോൾ സിഗ്നലുകളെ അപഗ്രഥിക്കുന്നതാണ് ഇതിന്റെ രീതി.
രോഗിയുടെ ചെറിയ ചലനങ്ങള്‍ പോലും, ഉദാഹരണത്തിന് ശ്വസിക്കുന്നത് വരെ കൃത്യമായി രേഖപ്പെടുത്താന്‍ ഈ ഉപകരണത്തിന് കഴിയും. ഒന്നോ രണ്ടോ മുറിയ്ക്ക് അപ്പുറമിരിക്കുന്ന രോഗികളുടെ പോലും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കും. ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങള്‍, എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും രക്ഷപ്പെടുത്താൻ ഈ ഉപകരണത്തിന് കഴിയുമെന്ന് എംഐടി പ്രൊഫസര്‍ ദിനാ കതാബി വ്യക്തമാക്കി.
Post Your Comments