
വൈക്കം: അതിജീവനമെന്നാൽ എങ്ങനെയെന്ന് ദാ ഇദ്ദേഹത്തെ കണ്ട് പഠിക്കണം, പാതി തളർന്ന ശരീരത്തിനും, ഇതു വരെ സമ്പാദിച്ചതൊക്കെെ കൊണ്ടു പോയ പ്രളയത്തോടും തോൽക്കാൻമനസില്ലെന്ന് പറഞ്ഞ് പൊരുതുകയാണ് വൈക്കം തലയാഴത്തെ ഗുരുകൃപ ഹോർട്ടി കൾച്ചറൽ നഴ്സറി ഉടമ പുളിക്കാശ്ശേരി ചെല്ലപ്പനെന്ന മക്കൻസ്.
കേരളത്തെ പിടിച്ചുലച്ച പ്രളയം മക്കൻസിന്റെ ഫാമിനെയും വെറുതെ വിട്ടില്ല, എന്നാലും നാട്ടിൽ പച്ചപ്പ് വേണമെങ്കിൽ കർഷകർ മുന്നിട്ടിറങ്ങണമെന്ന് ചെല്ലപ്പൻ പറയുന്നു.
പ്രളയത്തിൽ കിടപ്പാടം നഷ്ടമായവർക്ക് വീടൊരുക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന തന്റെ 46 സെന്റിൽ 21 സെന്റ് വിട്ടു നൽകാൻ കളക്ടർക്ക് സമ്മതപത്രവും മക്കൻസ് നൽകിക്കഴിഞ്ഞു. സർക്കാർ കൃഷി പ്രോൽസാഹനത്തിനായി പഞ്ചായത്തുകൾ വഴി പച്ചക്കറിതൈ വിതരണം ചെയ്യുന്നതിനു ഒരു കോടി രൂപയുടെ ഓർഡർ തന്നാൽ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടയ്ക്കാമെന്നും ഇദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് മാതൃകയാകുന്ന ചെല്ലപ്പന്റെ പ്രവർത്തനത്തെ വാനോളം പുകഴ്ത്തുകയാണ് ജനങ്ങൾ.
Post Your Comments