Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുകള്‍ വളരുന്നത് ഇങ്ങനെ

കഴിഞ്ഞവര്‍ഷം ഇതേസമയം അദ്ദേഹത്തിന്റെ കൈവശം ഒന്നരലക്ഷം രൂപയുണ്ടായിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യകണ്ട ഏറ്റവും ശക്തനും തന്ത്രശാലിയുമായ പ്രധാനമന്തി നരേന്ദ്ര മോദിയുടെ സ്വത്തു വകകളുടെ കണക്കുകൾ പുറത്ത്. പ്രധാനമന്ത്രിക്ക് സ്വന്തമായി വാഹനമില്ല. സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകളനുസരിച്ച്‌ 2017-’18 സാമ്പത്തികവര്‍ഷം പ്രധാനമന്ത്രിയുടെ മൊത്തം ആസ്തി 2.28 കോടിയുടേതാണ്. .നരേന്ദ്ര മോദിയുടെ കൈവശം നിലവിലുള്ളത് 48,944 രൂപമാത്രം. മാര്‍ച്ച്‌ 31-നുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയം അദ്ദേഹത്തിന്റെ കൈവശം ഒന്നരലക്ഷം രൂപയുണ്ടായിരുന്നു.

മാര്‍ച്ച്‌ 31 വരെയുള്ള വിവരമനുസരിച്ച്‌ 1,38,060 രൂപ മൂല്യംവരുന്ന നാല് സ്വര്‍ണമോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഈ മോതിരങ്ങളുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,28,000 രൂപയായിരുന്നു. അദ്ദേഹത്തിന്റേതായുള്ള സ്ഥാവരവസ്തുക്കളുടെ വിപണിമൂല്യംകൂടി കണക്കിലെടുത്തുള്ളതാണ് ഈ തുക. അഹമ്മദാബാദില്‍ അദ്ദേഹത്തിന് സ്വന്തമായി ഭൂമിയുണ്ട്. 2002 ഒക്ടോബറില്‍ വാങ്ങിയതാണിത്. ഇതിന്റെ ഇപ്പോഴത്തെ വിപണിമൂല്യം ഒരുകോടി വരുമെന്നാണ് ഊഹ കണക്ക് .

2016-’17 സാമ്പത്തികവര്‍ഷം രണ്ടുകോടിയായിരുന്നു ആസ്തി. എന്നാല്‍ സ്വന്തമായി ഭൂമിയും ബാങ്ക് ഡെപ്പോസിറ്റും പ്രധാനമന്ത്രിക്കുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള എസ്.ബി.ഐ. ശാഖയില്‍ അദ്ദേഹത്തിനുള്ള നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,33,496 രൂപയായിരുന്നത് ഇക്കൊല്ലം 11.2 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 90 ലക്ഷം രൂപയുണ്ടായിരുന്ന സ്ഥിരനിക്ഷേപം 1.7 കോടി രൂപയായി.

കടപ്പത്രത്തില്‍ നിക്ഷേപമായി 20,000 രൂപയും ദേശീയ സമ്പാദ്യപദ്ധതിയില്‍ 5,18,235 രൂപയും എല്‍.ഐ.സി.യില്‍ 1,59,281 രൂപയുമുണ്ട്. ഇതോടെ അദ്ദേഹത്തിന് പുതിയതായി സമ്പാദ്യം ഒന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. പഴയ സ്വത്തുക്കൾ തന്നെ മൂല്യം കൂടിയാണ് ഇപ്പോൾ ഇത്രയും വിപണി വില ആയതെന്നാണ് കണക്കു കൂട്ടൽ.അദ്ദേഹത്തിൻറെ സ്വത്തുകള്‍ വളരുന്നത് സാധാരണയിലും വേഗം കുറഞ്ഞാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button