തിരുവനന്തപുരം/ദമ്മാം•ക്യാൻസർ രോഗം പിടിപെട്ട് മണരണമടഞ്ഞ മുൻപ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായധനം കൈമാറി.
നാല് വർഷക്കാലം സൗദി അറേബ്യയിലെ അൽഹസ്സയിൽ പ്രവാസിയായിരുന്ന മനോഹരൻ, നവയുഗം ശോഭ യൂണിറ്റിലെ സജീവപ്രവർത്തകനായിരുന്നു. ആരോഗ്യപരമായ പ്രശ്‍നങ്ങൾ അലട്ടിയപ്പോൾ പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് അദ്ദേഹം നാട്ടിൽ മടങ്ങിയെത്തിയത്. എന്നാൽ ക്രമേണ ക്യാൻസർ രോഗം മൂർച്ഛിയ്ക്കുകയും, ചികിത്സകളൊന്നും ഫലിയ്ക്കാതെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമാണ് ഉണ്ടായത്.
അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ നവയുഗം കേന്ദ്രകമ്മിറ്റി, ആ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു. നവയുഗം മെമ്പർമാരിൽ നിന്നും ശേഖരിച്ച തുക, പാറശ്ശാലയിലുള്ള വസതിയിൽ എത്തിയ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി , മനോഹരൻറെ വിധവ നിർമ്മലയ്ക്ക് കൈമാറി.
നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ജോയിന്റ് സെക്രട്ടറി ഹുസ്സൈൻ കുന്നിക്കോട്, കേന്ദ്രനേതാക്കളായ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, രാജീവ് ചവറ, സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, പാറശ്ശാല മണ്ഡലം സെക്രട്ടറി സി.സുന്ദരേശൻ നായർ, അസ്സി:സെക്രട്ടറി ജി. ശ്രീധരൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൻ.രാഘവൻ നാടാർ, എൽ.സി.സെക്രട്ടറി അയ്യപ്പൻ, ബ്രാഞ്ച് സെക്രട്ടറി ഷിബു മാധവശ്ശേരി, എൽ.സി മെമ്പർ രാജൻ, മനോഹരന്റെ മാതാവ് രാജമ്മ, മക്കളായ മനീഷ്, അനി എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.
Post Your Comments