Latest NewsUSA

വിദ്യാര്‍ഥിയുമായി സെക്സ് : കുറ്റസമ്മതം നടത്തി വിവാഹിതയായ അധ്യാപിക

കെന്റക്കി•16 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ വിവാഹിതയായ അധ്യാപിക കുറ്റസമ്മതം നടത്തി. ലിന്‍സെ ബന്റ ജാര്‍വിസ് എന്ന 28 കാരിയാണ് പ്രതി. 2016 ആഗസ്റ്റിലെ ഒരു പുലര്‍കാലത്ത് ജാര്‍വിസിനെ വിദ്യാര്‍ത്ഥിയോടൊപ്പം കെന്റക്കി പോലീസ് കണ്ടെത്തുകയായിരുന്നു.

lindsy

അധ്യാപികയെ കാണാന്‍ വീട്ടില്‍ നിന്ന് ഒളിച്ചു വന്നതാണെന്ന് കുട്ടി സമ്മതിച്ചതായി പോലീസ് അവകാശപ്പെടുന്നു.

വിദ്യാര്‍ത്ഥിയ്ക്ക് 15 വയസുള്ളപ്പോഴാണ് അധ്യാപിക സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയത്. ഇത് പെട്ടെന്ന് ലൈംഗിക ബന്ധത്തിലേക്ക് വളരുകയായിരുന്നുവെന്നും കോടതി രേഖകള്‍ പറയുന്നു.

കണ്ടുപിടിക്കാതിരിക്കാന്‍ ഇരുവരും പ്രാദേശിക പാര്‍ക്കുകളില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയിരുന്നതെന്ന് റിപ്പോട്ട് പറയുന്നു. ലെക്സിംഗ്ടണ്ണിലെ ജാര്‍വിസിന്റെ വീട്ടില്‍ വച്ച് മൂന്ന് തവണ ഇവര്‍ സെക്സില്‍ ഏര്‍പ്പെട്ടതായി കോടതി രേഖകള്‍ പറയുന്നു.

jarvis

ജാര്‍വിസിന്റെ വീടിന്റെ ഉള്‍വശത്തിന്റെ, പ്രവേശന കവാടം, സ്റ്റെയറുകള്‍, ബെഡ്റൂം, മാസ്റ്റര്‍ ബാത്ത്റൂം എന്നിവയുടെ വിവരങ്ങള്‍ നല്കാന്‍ കുട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

നാല് വര്‍ഷം മുന്‍പാണ്‌ ജാര്‍വിസ് വിവാഹിതയായത്. ബുധനാഴ്ച വുഡ്ഫോര്‍ഡ് സര്‍ക്ക്യൂട്ട് കോടതിയില്‍ ഹാജരായ പ്രതി കുറ്റംസമ്മതിച്ചു. 18 മാസത്തെ ജയില്‍ ശിക്ഷയാണ് അദ്ധ്യാപിക നേരിടുന്നത്.

വുഡ്ഫോര്‍ഡ് കൗണ്ടിയില്‍ ജോലി ചെയ്യുന്ന സമയത്താണ് അദ്ധ്യാപികയും വിദ്യാര്‍ത്ഥിയും ബന്ധം തുടങ്ങിയത്. പിന്നീട് ലെക്സിംഗ്ടണ്ണിലെ വെട്രന്‍സ് പാര്‍ക്ക് എലമെന്റ്റിയില്‍ പുതിയ ജോലിയ്ക്ക് പ്രവേശിച്ച ശേഷവും ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം തുടര്‍ന്നു. എന്നാല്‍ ആരോപണം ഉയര്‍ന്ന ആദ്യ ദിവസങ്ങളില്‍ തന്നെ ഇവര്‍ ജോലി രാജിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button