തിരുവനന്തപുരം: റോം ആസ്ഥാനമായ ‘ഇഫാഡിൽ നിന്നും 500 കോടി രൂപ വായ്പയ്ക്കയി കേരളം. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുളള ഇന്‍റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്‍റില്‍ നിന്നും 500 കോടി വായ്പ കേരളത്തിന് ലഭിച്ചേക്കും. വികസ്വര രാജ്യങ്ങളിലെ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്കു സഹായം നല്‍കുന്ന ഏജന്‍സിയാണ് റോം ആസ്ഥാനമായ ‘ഇഫാഡ്’.
കനത്ത പ്രളയം നാശം വിതച്ച കേരളത്തിലെ കാർഷിക മേഖലക്കായാണ് തുക വിനിയോഗിക്കുക. 40 വര്‍ഷത്തേക്ക് കുറഞ്ഞ പലിശയ്ക്കുള്ള വായ്പയ്ക്ക് തത്വത്തില്‍ ധാരണയായി.
ഇഫാഡിന്‍റെ പ്രതിനിധികള്‍ കേരളത്തിലെത്തി മന്ത്രി വി.എസ്. സുനില്‍കുമാറുമായി ചര്‍ച്ച നടത്തി. പിന്നീട് കേന്ദ്ര സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെ ഡല്‍ഹിയിലും ആശയവിനിമയമുണ്ടായി. പ്രാഥമിക റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി കേന്ദ്രം ഉയര്‍ത്തണമെന്നതാണ് അവശേഷിക്കുന്ന തടസ്സങ്ങളിലൊന്നായി കണക്കാക്കുന്നത്. ഇത് പരിഹരിക്കാനായി കേരളം ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
Post Your Comments