ദുബായ്: ദുബായിയില്‍ നടക്കുന്ന ഏഷ്യാകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന് മത്സരം കാണാന്‍ അധോലോത നായകനായ ദാവൂദ് ഇബ്രാഹിം എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരം കാണാന്‍ കാണികളോടൊപ്പം രഹസ്യാന്വേഷണ ഏജന്‍സികളും ഉണ്ടാകും. ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഏജന്‍സികളാണ് ദാവൂദിന് വലവിരിച്ച് സ്റ്റേഡിയത്തില്‍ എത്തുക. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബുധനാഴ്ചയാണ് മത്സരം.
ദാവൂദിനൊപ്പം അദ്ദേഹത്തിന്റെ ഡി കമ്പനിയും എത്തുമെന്നാണ് സൂചന. ഇതേസമയം മത്സരം കാണുന്നതിനായി കറാച്ചിയിലും മുബൈയിലുമുള്ള ദാവൂദിന്റെ ബന്ധുക്കള്‍ രാജ്യത്ത് എത്തിയിട്ടുണ്ട്. അതുകൊണ്ട് ദാവൂദ് ഇവിടെ എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഏജന്‍സികളഉടെ വിശ്വാസം. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനാണ് ഇയാള്‍.
Post Your Comments