ദുബായ്: റോഡപകടങ്ങളുണ്ടാകുമ്പോൾ അതിവേഗം രക്ഷാപ്രവർത്തനം നടത്താനും ഗതാഗതം സുഗമമാക്കാനുമുള്ള പ്രത്യേക വാഹനവ്യൂഹം ദുബായിൽ ഒരുങ്ങി. 70 കിലോമീറ്റർ പരിധിക്കുള്ളിൽ വിവിധ ഭാഗങ്ങളിലായി ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാവിധ സജ്ജീകരണങ്ങളുമായി ഈ ട്രാഫിക് ഇൻസിഡെന്റ്സ് മാനേജ്മെന്റ് യൂണിറ്റ് വെഹിക്കിൾ’ എന്ന ഈ വാഹനങ്ങളുണ്ടാകും.
അപകടത്തിൽ പെടുന്നവർക്ക് ഏറ്റവും വേഗത്തിൽ വിദഗ്ധ ചികിൽസ ലഭ്യമാക്കാനും അപകടസ്ഥലത്തു ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും ഈ വാഹനം സഹായിക്കും. ആദ്യഘട്ടങ്ങളിൽ തിരക്കേറിയ റോഡുകളിൽ നടപ്പാക്കിയ ശേഷം മറ്റിടങ്ങളിൽ നടപ്പിലാക്കാനാണ് ആലോചന. സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പുവരുത്താൻ ‘ട്രാഫിക് ഇൻസിഡെന്റ്സ് മാനേജ്മെന്റ് യൂണിറ്റ് വെഹിക്കിൾ’ സഹായകമാകുമെന്ന് ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വ്യക്തമാക്കി.
Post Your Comments