ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അജയ് മാക്കാന്‍ രാജിവച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പാര്‍ട്ടി നേതൃത്വം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അജയ് വിദേശത്തേയ്ക്ക ചികിത്സയ്ക്കു പോകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്നും രാജി വച്ചെന്നും വാര്‍ത്ത പരന്നു.
ഇതേസമയം അജയ് മാക്കാന്‍ രാജി വച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത ശരിയാണെന്ന് പി.സി ചാക്കോ അറിയിച്ചു. രോഗാവസ്ഥയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ സാധിക്കില്ലെന്നുള്ള ആശങ്ക അദ്ദേഹത്തിനുണ്ടെന്നും ചികിത്സ കഴിഞ്ഞ് വിദേശത്ത് നിന്നും തിരിച്ചു വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി.സി ചാക്കോ അറിയിച്ചു.
2015 ല്‍ അരവിന്ദ് സിംഗ് ലവ്ലിക്ക് പകരമായാണ് അജയ്മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ടു. തുടര്‍ന്ന് തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments