ബിഗ് ബോസ് മലയാളത്തിന്റെ ആദ്യത്തെ സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ശ്രീനിഷ്, അതിഥി, അരിസ്‌റ്റോ സുരേഷ്, പേളി മാണി, ഷിയാസ്, അര്‍ച്ചന, സാബു എന്നിവരാണ് ഇപ്പോൾ വീട്ടിലുള്ളത്. ഫിനാലെയെക്കുറിച്ചും വരാനിരിക്കുന്ന എലിമിനേഷനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ ബിഗ് ബോസിലേക്ക് പുതിയ അതിഥി എത്തുകയാണ്. 86ാം എപ്പിസോഡിലാണ് വൻ ട്വിസ്റ്റുമായി ബൈക്കിൽ ആരോ എത്തുന്നത്.
ബിഗ് ബോസിലേക്ക് അതിഥി ത്തെുന്നുണ്ടെന്നും ആ അതിഥിയെ എല്ലാവരും ചേര്‍ന്ന് സ്വാഗതം ചെയ്യണമെന്നുമുള്ള നിര്‍ദേശമാണ് ആദ്യം നല്‍കിയത്. ഷിയാസാണ് സ്വീകരിക്കാനായി ആദ്യം പുറത്തേക്ക് എത്തുന്നത്. ബിഗ് ഹൗസിലെ ഗേറ്റിന് മുന്നില്‍ ബൈക്കിലെത്തുന്ന ആ അതിഥി ആരാണെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരിക്കാനാണോ, താരങ്ങളെ കാണാനെത്തിയതാണോ അദ്ദേഹമെന്നുള്ളതാണ് ആളുകളുടെ സംശയം.
Post Your Comments