ബിഗ് ബോസ് മലയാളം ഷോ ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. അതിനിടെ തന്റെ പേരില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ച് നടത്തുന്ന മോശം പ്രചരണങ്ങളെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻപ് ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സന. പ്രമുഖ മാധ്യമത്തോടാണ് ദിയ ഇക്കാര്യം വ്യക്തമാക്കിയത്. സാബുവിന്റെയും അര്‍ച്ചനയുടെയും സുഹൃത്തുക്കളാണ് ഇത്തരത്തില്‍ ഒരു കാര്യം നടക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തിയത്. സാബു ചേട്ടന്റെ ഭാര്യയൊക്കെ ഇക്കാര്യം തന്നോട് ചോദിച്ചുവെന്നും ദിയ പറയുന്നു.
ഡിപിയായി എന്റെ ചിത്രവും ഒപ്പം ദിയ സന എന്ന പേരും ആ വാട്‌സാപ്പ് നമ്പറില്‍ ഉണ്ടായിരുന്നു. ഈ ഗ്രൂപ്പില്‍ ഇന്നലെ വരെ ഞാന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടാണ് ജോയിന്‍ ചെയ്തത്. ഒരു അഡ്മിന്റെ നമ്പര്‍ എന്റെ കൈവശം ഉണ്ടായിരുന്നു. ഞാന്‍ പരാതി കൊടുക്കുമെന്ന് അയാളോട് പറഞ്ഞു. വാട്‌സാപ്പില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പല ഫാന്‍സ് ഗ്രൂപ്പുകളുണ്ട്. അതില്‍ പലതിലും ഞാനുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. ചര്‍ച്ചകളിലൊന്നും റെസ്‌പോണ്ട് ചെയ്യാറില്ല മറിച്ച് പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ഇത്തരം ഗ്രൂപ്പുകളില്‍ താൻ ചേരുന്നതെന്നും ദിയ പറയുന്നു. ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും ദിയ വ്യക്തമാക്കി.
Post Your Comments