കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെതിരായ നടപടിയിലടക്കം ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് നടിമാര്‍ കത്തു നല്കി. രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് കത്തു നല്‍കിയത്. ഓഗസ്റ്റ് ഏഴിലെ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമായില്ലന്നും ചര്‍ച്ചയുടെ തുടര്‍നടപടി അറിയിക്കുകയും ചെയ്തില്ലെന്നും കത്തിൽ പറയുന്നു. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
Leave a Comment