Latest NewsInternational

നൃത്ത-സം​ഗിത പരിപാടിക്കിടെ ഉയർന്ന അളവിൽ മയക്ക് മരുന്ന് കഴിച്ച ഏഴ് പേർക്ക് ദാരുണാന്ത്യം

ഹനോയി: ഉയർന്ന അളവിൽ മയക്ക് മരുന്ന് ഉള്ളിൽ ചെന്ന് ഏഴ് പേർ മരിച്ചു. ഹനോയിയില്‍ നൃത്ത-സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചവരാണ് മരണപ്പെട്ടത്.

മരിച്ചവരെല്ലാം വിയറ്റ്നാം പൗരന്മാരാണ്. ഇവരുടെ രക്തസാന്പിളുകള്‍ പോലീസ് പരിശോധിച്ചു. മരിച്ചവരും അബോധാവസ്ഥയിലായവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.അഞ്ച് പേര്‍ അബോധാവസ്ഥയിലായി.

എന്നാൽ ഏത് തരം മയക്ക് മരുന്നാണ് ഇവർ ഉപയോ​ഗിച്ചതെന്ന് അറിവായിട്ടില്ലെന്ന് പോലീസ് വ്യക്മാക്കി. സംഗീത പരിപാടി നടന്ന സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button