കൊച്ചി: വീട്ടമ്മയെ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി അറസ്റ്റില്‍. തമിഴ്നാട് വില്ലുപുരം സ്വദേശി കലൈസെല്‍വനാ(21)ണ് പൊലീസിന്റെ പിടിയിലായത്. ഫെയ്സ്ബുക്കിലൂടെയാണ് ഇയാള്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ അയച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്. കുറച്ചു നാള്‍ മുമ്പാണ് പരാതിക്കാരിയായ യുവതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് കലൈസല്‍വന്‍ ഫെയ്ക്ക് ഐഡിയില്‍ നിന്നും റിക്വസ്റ്റ് അയച്ചത്. സ്ത്രീയുടെ പേരിലായിരുന്നു ഈ വ്യാജ അക്കൗണ്ട്. സ്ത്രീയുടെതാണെന്ന് വിചാരിച്ച് വീട്ടമ്മ സ്വീകരിക്കുകയും ചെയ്തു. പിന്നീട് അതേ ഫെയ്സ് ബുക്കില്‍ നിന്നും വീട്ടമ്മയുടെ മെസഞ്ചറിലേക്ക് ഇയാളുടെ മുഖം ചേര്‍ത്തുവെച്ച് മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോയും വോയിസ് മെസേജും കലൈസല്‍വന്‍ അയച്ചു.
പതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ യൂട്യൂബില്‍ അപ് ലോഡ് ചെയ്യുമെന്നായിരുന്നു വോയിസ് മെസേജ്. യുവതി ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തിനൊടുവില്‍ തമിഴ് വില്ലുപുരം ജില്ലയില്‍ സാല്‍വടി ഗ്രാമത്തില്‍ നിന്ന് പൊലീസ് പ്രതിയെ പിടികൂടി. ഇയാളുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്ത്രീകളുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments