Latest NewsInternational

നൃത്ത-സംഗീത ഫെസ്റ്റിവലിനിടെ മയക്കുമരുന്ന് ഉപയോഗിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ഹനോയി: നൃത്ത-സംഗീത ഫെസ്റ്റിവലിനിടെ മയക്കുമരുന്ന് ഉപയോഗിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ അബോധാവസ്ഥയിലായി. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലാണ് സംഭവം. മരിച്ചവരെല്ലാം വിയറ്റ്നാം പൗരന്മാരാണ്.  ഇവരുടെ രക്തസാന്പിളുകള്‍ പരിശോധിച്ചെന്നും മരിച്ചവരും അബോധാവസ്ഥയിലായവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. എന്തുതരം മയക്കുമരുന്നാണ് ഇവര്‍ ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഗീത പരിപാടി നടന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button