തിരുവനന്തപുരം: ശക്തമായ ചൂടില്‍ ഉരുകുന്നു കേരളത്തില്‍ അടുത്തൊന്നും മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ ഫിലിപ്പീന്‍സിനെ മരണമുഖത്തെത്തിച്ച് ആഞ്ഞു വീശിയ മംഖൂട് ചുഴലിക്കാറ്റാണ് കേരളത്തിലെ മഴയ്ക്കുള്ള സാധ്യത കുറച്ചത്. ഇതേസെയം സെപ്തംബര്‍ പതിനെട്ടു മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദത്താല്‍ കേരളത്തില്‍ മഴ പെയ്യുമെന്നായിരുന്നു നേരത്തേയുള്ള സൂചന. എന്നാല്‍ ഇതുകൊണ്ട് കേരളത്തിലെ മഴയുടെ അളവ് കൂടില്ല എന്നതാണ് ഇപ്പോഴത്തെ നിഗമനം.
ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ ഏഴ് സെന്റീമീറ്റര്‍ വരെ മഴ കേരളത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മഴ അതിലും കുറയാനാണ് സാധ്യത. അതേസമയം, കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments