ബിഗ് ബിഗ് ബോസിന് വേണ്ടിയുള്ള മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് ജൂണ്‍ 24 ന് അവസാനിച്ചിരുന്നു. സിനിമ, ടെലിവിഷന്‍ മേഖലകളില്‍ നിന്നും പതിനാല് പേരുമായിട്ടായിരുന്നു റിയാലിറ്റി ഷോ ആരംഭിച്ചത്. ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന പരിപാടിയില്‍ ഏഴ് പേരാണ് ഇനി അവശേഷിക്കുന്നത്.ഇന്നലെ പുറത്തു പോയത് ബഷീർ ആണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്നു എന്നതായിരുന്നു ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അടുത്തൊരു ഘട്ടം കൂടി ബിഗ് ബോസ് ഉണ്ടോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. മലയാളത്തില്‍ ഈ വര്‍ഷമാണ് ആദ്യമായി തുടങ്ങിയതെങ്കില്‍ ഹിന്ദിയില്‍ പന്ത്രണ്ടോളം പാര്‍ട്ടുകളായിരിക്കുകയാണ്. ഇപ്പോഴിത പുതിയ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.ശില്‍പ്പ ഷെട്ടി അവതാരകയായെത്തിയ ബിഗ് ബോസ് ആദ്യമായി ഹിന്ദിയിലായിരുന്നു തുടങ്ങിയത്.
ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിങ്ങനെയുള്ള ബോളിവുഡിലെ വമ്പന്‍ താരങ്ങളായിരുന്നു ഹിന്ദി ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.വര്‍ഷങ്ങളായി ബിഗ് ബോസ് ഹിന്ദിയുടെ അവതാരകന്‍ സല്‍മാന്‍ ഖാനാണ്. നിലവില്‍ പന്ത്രണ്ടാമത്തെ സീസണ്‍ സെപ്റ്റംബര്‍ പതിനാറിന് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും നിരവധി പ്രമുഖ സിനിമാ താരങ്ങളും മറ്റുമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്.
12 പേരാണ് ഇത്തവണയുള്ളത്. ഇനി അങ്ങോട്ടുള്ള 100 ദിവങ്ങള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ കഴിയാനെത്തിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ശ്രീശാന്തിന് പുറമെ ശിവാഷിഷ് മിഷ്‌റായും സൗരവ് പട്ടേലും ദിപീക കാകര്‍ ഇബ്രാഹിമും നിര്‍മ്മല്‍ സിംഗും റോമില്‍ ചൗദരിയും നേഹ പണ്ഡ്‌സേയും അനൂപ് ജലോട്ടായും , ജസ്ലീന്‍ മത്താറുവും സോമി ഖാനും സബ ഖാനും സൃഷ്ടി റോഡും ആണ് മറ്റു മത്സരാർത്ഥികൾ.
Post Your Comments