ഇസ്ലാമാബാദ്: കടക്കെണി രൂക്ഷമായതോടെ മന്ത്രി മന്ദിരത്തിലെ കാളയെ വരെ വില്‍ക്കാനൊരുങ്ങി പാക് ഭരണകൂടം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ കൂട്ടത്തോടെ വില്‍ക്കുകയാണ്. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അടക്കം 34 വാഹനങ്ങളാണ് തിങ്കളാഴ്‌ച്ച ലേലം ചെയ്തത്. പണം കണ്ടെത്തുന്നതിനായി ഇത്തരത്തില്‍ 102 ആഡംബര വാഹനങ്ങള്‍ ലേലത്തിന് വെക്കുമെന്നാണ് സൂചന. ഇതിനു പുറമേ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മന്ത്രിമന്ദിരത്തില്‍ വളര്‍ത്തിയിരുന്ന എട്ട് കൂറ്റന്‍ കാളകളെയും ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ നിലവില്‍ ഉപയോഗിക്കാത്ത നാല് ഹെലികോപ്ടറുകളും ലേലത്തില്‍ ഉള്‍പ്പെടുത്തും.
രണ്ടാം ഘട്ടത്തിൽ മെഴ്സിഡീസ് ബെന്‍സ് കാറുകള്‍, എട്ട് ബുള്ളറ്റ് പ്രൂഫ് ബിഎംഡബ്ല്യൂ കാറുകള്‍, അഞ്ച് എസ്.യു.വികള്‍ എന്നിവ ഉൾപ്പെടെ 41 വിദേശ നിര്‍മ്മിത കാറുകളും ലേലത്തിന് വെക്കും. 30 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് പാക് സര്‍ക്കാരിന് മേലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ കടബാധ്യതയില്‍ 13.5 ലക്ഷം കോടി രൂപയുടെ വര്‍ധന വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments