മുംബൈ: കനത്ത നഷ്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. 505.13 പോയിന്റ് താഴ്ന്ന് 37,585.51ൽ സെന്‍സെക്സും, 137.40 പോയിന്റ് നഷ്ടത്തില്‍ 11377.80ൽ നിഫ്റ്റിയും ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ സാഹചര്യങ്ങളും, ദുര്‍ബലമായ രൂപയും വിപണിയ്ക്ക് കനത്ത തിരിച്ചടിയായി.ഫാര്‍മ, ബാങ്ക്, ഓട്ടോമൊബൈല്‍, മെറ്റല്‍ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലായപ്പോൾ ഐടി ഓഹരികൾ നേട്ടമുണ്ടാക്കി.
ടെക് മഹീന്ദ്ര, ഐഒസി, ഗെയില്‍, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം, പവര്‍ ഗ്രിഡ്, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുംവ്യാപാരം അവസാനിപ്പിച്ചു.
Post Your Comments