ബിഗ് ബോസ് ഹൗസ് മറ്റൊരു എലിമിനേഷന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ബഷീർ ബഷിയാണ് ഇത്തവണ പുറത്തായത്. ഈ നീക്കം താന്‍ പ്രതീക്ഷിച്ചതാണെന്നും താനായിരിക്കും പുറത്തേക്ക് പോവേണ്ടി വരുന്നതെന്നും താരം പറയുന്നുണ്ടായിരുന്നു. ബിസിനസ്സും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസെന്നും ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെയെന്നും ബഷീർ വ്യക്തമാക്കിയിരുന്നു. പങ്കെടുത്തത് കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പാത്രം കഴുകല്‍, സ്വന്തമായി വസ്ത്രം കഴുകുന്നത് ഇവയെല്ലാം ഒരനുഭവമായിരുന്നു. കുടുംബത്തെയാണ് കൂടുതല്‍ മിസ്സ് ചെയ്തത്. മക്കളെ വളര്‍ത്താനും മറ്റ് കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഭാര്യ പെടുന്ന കഷ്ടപ്പാടിനെക്കുറിച്ച് ഇപ്പോഴാണ് മനസ്സിലായത്. ഇനി മക്കളോടും കുടുംബത്തോടും ഇരിക്കുമ്പോള്‍ കിച്ചണില്‍ സഹായിക്കുമെന്നും താരം പറയുന്നു.
ജയിച്ച് പോകണം എന്ന് വെറുതെ പറഞ്ഞതാണ്. അവിടെ അതിനകത്ത് നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നത് പ്രേക്ഷകര്‍ക്കാണ്. എന്തായാലും പെട്ടു, ഇനി നില്‍ക്കുന്നത് വരെ നില്ക്കാം എന്നതായിരുന്നു തീരുമാനം. ഇത്തവണത്തെ നോമിനേഷന് വന്നപ്പോള്‍ തന്നെ പുറത്തേക്ക് പോവുന്നത് താനായിരിക്കുമെന്ന് മനസ്സിലാക്കിയിരുന്നതായി താരം പറയുന്നു. ഇതേക്കുറിച്ച് കുടുംബാംഗങ്ങളുമായി ഷെയര്‍ ചെയ്തിരുന്നുവെന്നും ബഷീര്‍ പറയുകയുണ്ടായി. എന്നാൽ പുറംലോകവുമായി ബന്ധമില്ലാത്ത ഒരു മത്സരാർത്ഥിക്ക് അതെങ്ങനെ സാധിച്ചുവെന്നാണ് ആളുകൾ സംശയിക്കുന്നത്. എന്നാൽ പ്രേക്ഷകപിന്തുണ ഏറ്റവുമധികമുള്ള താരങ്ങളിൽ ഒരാളാണ് പേളി. പേളിയുമായുള്ള പ്രണയം ശ്രീനിഷിനെ സുരക്ഷിതനാക്കുമെന്ന് ആർക്കും ഊഹിക്കാൻ കഴിയുന്ന കാര്യമാണെന്നും അതിനാൽ സംശയിക്കത്തക്ക രീതിയിൽ ഒന്നുമില്ലെന്നുമാണ് മറ്റൊരു വിഭാഗം വ്യക്തമാക്കുന്നത്.
Post Your Comments