ചിദംബരം: സുഹൃത്തിന്റെ കല്ല്യാണത്തിന് സമ്മാനം നല്‍കിയത് അഞ്ച് ലിറ്റര്‍ പെട്രോള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കളാണ് വിവാഹത്തിന് ഈ വ്യത്യസ്തമായ സമ്മാനം നല്‍കിയത്. തമിഴ്നാട് ചിദംബരം കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിക്കുമാണ് വിവാഹദിനത്തില്‍ പെട്രോള്‍ സമ്മാനമായി ലഭിചച്ചത്.
രാജ്യത്ത് ഇന്ധനവില കുതിച്ചുയര്‍ന്നതാണ് ഇത്തരത്തിലൊരു സമ്മാനം കൊടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സുഹൃത്ത്ക്കള് പറഞ്ഞു. ദമ്പതികള്‍ക്ക് ലഭിച്ച വിവാഹ സമ്മാനം കണ്ട് കുടുംബാംഗങ്ങള്‍ ആദ്യം അന്തം വിട്ടു. കൂട്ടുകാര്‍ തന്നെ ആ പെട്രോള്‍ വരന്റെ ബൈക്കില്‍ നിറച്ച ശേഷമാണ് മടങ്ങിയത്.
Post Your Comments