KeralaLatest News

പ്രളയക്കെടുതിയില്‍ യാത്രക്കാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്ത്

കൊച്ചി: മഴ കനത്ത നാശം വിതച്ച കേരളത്തിലെ യാത്രക്കാര്‍ക്ക് താങ്ങായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്ത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സേവനങ്ങള്‍ക്ക് വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ പുതിയ ഓഫര്‍ പ്രകാരം ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും . കേരളം നേരിട്ട ദുരിതങ്ങള്‍ക്കിടയില്‍ എത്തിയ ഈ പുതിയ ഓഫര്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് പുതിയ ഇളവുകള്‍ ബാധകമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button