മനില: സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 33 പേര്‍ക്ക് ദാരുണാന്ത്യം. സൂപ്പര്‍ മന്‍ഖുട് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ഫിലിപ്പീന്‍സിലെ ഇറ്റോഗോണിലെ സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലുണ്ടായത്. 29 തൊഴിലാളികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഇറ്റോഗോണ്‍ മേയര്‍ പറഞ്ഞു. തൊഴിലാളികളുടെ ബങ്ക്ഹൗസിലേക്ക് മലഞ്ചെരിവ് ഇടിഞ്ഞുവീഴുകയായിരുന്നു.
Post Your Comments