കൊല്ലം: ദേശീയപാതയില്‍ ബൈക്ക് മിനിലോറിയിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ശക്തികുളങ്ങര കുരുശടിയ്ക്കു സമീപമാണ് അപകടം നടന്നത്. രാത്രി 11.30-ഓടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ മരുത്തടി കുടവൂര്‍ തെക്കതില്‍ വിനയചന്ദ്രന്റെ മകന് പ്രശാന്ത് ചന്ദ്രന് (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിന് (25) എന്നിവരാണ് മരിച്ചത്.
നീണ്ടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വരികയായിരുന്ന മിനിലോറിയില്‍ ഇടിച്ചാണ് അപകടം നടന്നത്. ജിതിന് സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രശാന്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ശക്തികുളങ്ങര പോലീസ് കേസെടുത്തു.
Post Your Comments