മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ന്പതു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെപ്തംബര്‍ 14നാണ് സംഭവം നടന്നത്. പിതാവ് പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുകയും പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി വീട്ടില്‍ ഒറ്റയാക്കായിരുന്ന സമയത്താണ് ഇയാള്‍ ഈ ഹീന പ്രവര്‍ത്തി ചെയ്തത്.
സംഭവത്തിനു ശേഷം കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇതിനെതുടര്‍ന്ന് അമ്മ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സത്യം പുറത്തു വന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും തുടര്്ന്നുള്ള അന്വേഷണത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments