പാലക്കാട്: വാക്കുകള്‍കൊണ്ടു പോലും എതിരാളികളെ നോവിക്കാത്ത വ്യക്തിത്വമാണ് ഒ രാജഗോപാലെന്റേതെന്ന് മന്ത്രി എ.കെ ബാലന്. രാഷ്ട്രീയ വിമര്‍ശനം വളരെ പക്വതോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. പല കാരണങ്ങളാലും വി.എസ്.അച്യുതാനന്ദനെയും കെ.ആര്.ഗൗരിയമ്മയെയും പോലെ സമാദരണീയനായ രാഷ്ടീയ പ്രവര്‍ത്തകനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
പല പ്രാവശ്യം മത്സരിച്ച് തോറ്റെങ്കിലും ഒരിക്കലും പ്രവചിക്കാനാവാത്ത മത്സരത്തില്‍ അദ്ദേഹം വിജയം കൈകൊണ്ടു. ബിജെപിയുടെ ഏറ്റവും വലിയ ജനകീയ സ്ഥാനാര്‍ത്ഥിയാണ് രാജഗോപാല്‍. എക്കാലത്തും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തപ്പെട്ടെന്നും ബാലന് വ്യക്തമാക്കി.
എംഎല്‍എ ഒ രാജഗോപാലന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മഗ്രാമമായ മണപ്പാടത്ത് വച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണന്നൂരിലെ ശ്രീകാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മിച്ച നവതി സ്മൃതിമണ്ഡപത്തിന്റെയും വിവാഹമണ്ഡപത്തിന്റെയും സമര്‍പ്പണച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments