കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ കാലങ്ങളായി നിലനിന്നിരുന്ന ആ നിയമം മാറ്റിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസമായി. പുതിയ തീരുമാനപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി വനിതാ ഹോസ്റ്റലില്‍ ഇനി രാത്രി 9.30വരെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം അനുവദിക്കും. 7.30നു പ്രവേശനം അവസാനിപ്പിച്ചിരുന്ന ഹോസ്റ്റലില്‍ രാത്രി 9.30 വരെ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാം. വൈസ്പ്രിന്‍സിപ്പല്‍ കെ പി ജയകുമാറിന്റെ നിര്‍ദേശമനുസരിച്ചാണു പ്രവേശനം സമയം ദീര്‍ഘിപ്പിച്ചത്.
പഠനവും ക്ലാസുകളും കഴിഞ്ഞു വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലിലെത്തുമ്പോള്‍ പലപ്പോഴും സമയം ഒമ്പതരയാകും. ഇതിനാല്‍ ഹോസ്റ്റല്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ഏറെ നാളായുള്ള ആവശ്യം. പിടിഎയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം വനിതാ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് രാത്രി 7.30ന് പ്രവേശനം അവസാനിപ്പിക്കുന്നത് ഉചിതമായിരുന്നെന്ന് വാദിക്കുന്നവരുമുണ്ട്. വൈകുന്നേരം ആറോടെ വിദ്യാര്‍ഥികളുടെ ക്ലാസ് അവസാനിക്കുന്നുണ്ട്. തുടര്‍ന്നു 7.30നു ഹോസ്റ്റലില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് രക്ഷകര്‍തൃസമിതിയുമായി ആലോചിച്ച് നടപ്പാക്കിയാല്‍ മതിയെന്ന ആവശ്യവും ശക്തമാണ്.

Post Your Comments