Latest NewsIndia

ചൈനയേയും പാകിസ്ഥാനേയും ഭീതിയിലാഴ്ത്തി ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത സൈനികാഭ്യാസം

ന്യൂഡല്‍ഹി: ചൈനയേയും പാകിസ്ഥാനേയും ഭീതിയിലാഴ്ത്തി ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത സൈനികാഭ്യാസം. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ഹിമാലയന്‍ മേഖലയിലാണ് സംയുക്ത സൈനിക അഭ്യാസം നടക്കുന്നത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ച് പോരാടുക, അതിന് സജ്ജരാവുക എന്നതാണ് സൈനികാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്താനും ഇതില്‍ പരിശീലിക്കും.

യുദ്ധ അഭ്യാസ് 2018 എന്ന് വിളിക്കുന്ന പരിപാടി നിലവിലെ ഏറ്റവും ദീര്‍ഘമായ സൈനിക അഭ്യാസമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിനാലാമത് സൈനിക അഭ്യാസമാണിത്. ഈ മാസം 29ന് പരിപാടി അവസാനിക്കും. 350 അമേരിക്കന്‍ പട്ടാളക്കാരാണ് ഇവിടെ പരിശീലനം നടത്തുന്നത്. ഇന്ത്യയില്‍ നിന്നും ഗരുഡ് വിഭാഗത്തിന്റെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button