രോഹ്തക്: ദുരഭിമാനക്കൊലയെന്ന സംശയത്തെത്തുടർന്ന് കൗമാരക്കാരിയുടെ ശവസംസ്കാരം പോലീസ് തടഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സംസ്കാരമാണ് പോലീസ് ഇടപെട്ട് തടഞ്ഞത്. മൃതദേഹം ചിതയില്‍വച്ച് തീകൊളുത്തിയ ശേഷമായിരുന്നു പോലീസ് സംസ്കാരം തടഞ്ഞത്. അതിനാല്‍ മൃതദേഹത്തിന്റെ 90 ശതമാനവും കത്തിയിരുന്നു.
കുട്ടിക്ക് വയറുവേദനയായിരുന്നെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നുമായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തിക്കരിഞ്ഞ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കു അയക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments