Latest NewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് മകള്‍

മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ ആദ്യഭാര്യയിലുള്ള പെണ്‍മക്കളെ അദ്ദേഹം അവഗണിക്കുകയാണെന്നാണ് അനിലിന്റെ ആരോപണം

പട്ന:വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരേ മത്സരിക്കുമെന്ന് മകള്‍ ആശ. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. സീറ്റ് അനുവദിക്കുകയാണെങ്കില്‍ പസ്വാനെതിനെ ആശ മത്സരിക്കുമെന്നാണ് സൂചന. ഇതേസമയം പസ്വാന്റെ മകനായ ചിരാഗിനെതിനെ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ആശയുടെ ഭര്‍ത്താവ് അനില്‍ സാധുവും രംഗത്തെത്തിയിട്ടുണ്ട്.

പസ്വാന്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് ചിരാഗ്. മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ ആദ്യഭാര്യയിലുള്ള പെണ്‍മക്കളെ അദ്ദേഹം അവഗണിക്കുകയാണെന്നാണ് അനിലിന്റെ ആരോപണം. പസ്വാന്‍ പാര്‍ട്ടിയില്‍ പട്ടികജാതിയില്‍പ്പെട്ട അംഗങ്ങളോട് അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും സ്വന്തം ജാതിയില്‍ നിന്നുള്ളവര്‍ തന്നെ അദ്ദേഹത്തിനെതിനെ എതിര്‍പ്പുയര്‍ത്തുന്നുവെന്നും അനില്‍ പറഞ്ഞു.

പസ്വാനെതിരെയോ, ചിരാഗിനെതിരെയോ മത്സരിക്കാന്‍ തയ്യാറാണെന്ന് തങ്ങള്‍ ലാലു പ്രസാദ് യാദവിനെയും തേജസ്വിയെയും അറിയിച്ചിട്ടുണ്ടെന്ന് അനില്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 2015ല്‍ എല്‍.ജെ.പി. ടിക്കറ്റില്‍ അനില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button