ദിവസവും ഏത്തപ്പഴം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് കാരണം ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്തുന്നതിനു സഹായിക്കും. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫ്‌ളാവിന്‍, മാംഗനീസ്, ഇരുമ്പ തുടങ്ങി ധാരാളം പോഷകങ്ങളുണ്ട് ഏത്തപ്പഴത്തില്‍.
എന്നാല്‍ എല്ലാം ഗര്‍ഭിണികള്‍ക്കുമുള്ള ഒരു സംശയമാണ് ഗര്‍ഭ സമയത്ത് ഏത്തപ്പഴം കഴിയിക്കുന്നത് നല്ലതാണോ എന്ന്. ഏത്തപ്പഴത്തില്‍ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അതിനാല്‍ തന്നെ അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദവുമാണ്. അതിലുളള ബി വിറ്റാമിനുകള്‍ ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്നതിനും സഹായകം. ഗര്‍ഭിണികള്‍ ഏത്തപ്പഴം ശീലമാക്കുന്നതു ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനു ഗുണപ്രദം. ഏത്തപ്പഴം കഴിച്ചാല്‍ മനസിന്റെ വിഷാദഭാവങ്ങള്‍ അകന്ന് ആഹ്‌ളാദകരമായ മൂഡ് സ്വന്തമാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. അതിലുളള ട്രിപ്‌റ്റോഫാന്‍ എന്ന പ്രോട്ടീനെ ശരീരം സെറോടോണിനാക്കി മാറ്റുന്നതിലൂടെയാണ് ഡിപ്രഷന്‍ അകലുന്നത്.
ഏത്തപ്പഴം ബിപിക്കും ഹൃദയാഘാതത്തിനും അത്യുത്തമമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതില്‍ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാല്‍ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകര്‍. അങ്ങനെ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനും ഏത്തപ്പഴം ഗുണപ്രദം.ഏത്തപ്പഴത്തില്‍ വിറ്റാമിന്‍ എ ധാരാളം. കൊഴുപ്പില്‍ ലയിക്കുന്നതരം വിറ്റാമിനാണിത്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിന്‍ എ അത്യന്താപേക്ഷിതം. പ്രായമായവരില്‍ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാര്‍ ഡീജനറേഷന്‍. അതിനുളള സാധ്യത കുറയ്ക്കുന്നിന് ഏത്തപ്പഴം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പഠനങ്ങള്‍ പറയുന്നു.
Post Your Comments