ന്യൂഡൽഹി: തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ ഡീസലും പെട്രോളും നിലവില്‍ ഉള്ളതിന്‍റെ പകുതി വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന് യോഗാഗുരു ബാബാ രാംദേവ്. ഒരു ദേശീയ മാധ്യമത്തിനോടാണ് രാംദേവ് ഇക്കാര്യം പങ്കുവെച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ സാധ്യതയുള്ള വ്യക്തിയാണു രാംദേവ് എന്ന് ന്യൂയോർക്ക് ടൈംസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും രാംദേവ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് താന്‍ എന്തിനാണ് അപ്രകാരം ചെയ്യുന്നതെന്നും , തനിക്ക് രാഷ്ട്രീയ പാര്‍ട്ടി ഇല്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പവും താന്‍ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്തിയെ വിമര്‍ശിക്കുക എന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണെന്നും അത് മാത്രമേ താന്‍ ചെയ്തുവുളളൂവെന്നും രാംദേവ് പറയുകയുണ്ടായി. ക്ലീന്‍ ഇന്ത്യ പദ്ധതി വളരെ മികച്ച രീതിയിലാണ് പ്രധാനമന്ത്രി നടപ്പിലാക്കിയതെന്നും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments