ഒരു കൊച്ചുകുഞ്ഞില്‍ നിന്ന് അതും ഓസ്‌ട്രേലിയായില്‍ ജനിച്ചുവളര്‍ന്ന കുട്ടിയില്‍ നിന്നും, ഒരിക്കലും ഈ മറുപടി ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അത്രയ്ക്ക് ആശ്ചര്യപ്പെടുത്തുന്ന സംഭവമാണ് ജ്വോഷ്വ എന്ന കുട്ടിക്കുഞ്ഞന്‍ അവന്റെ നോട്ടുബുക്കില്‍ കുറിച്ചത്.
ക്വീന്‍സ്ലാന്‍ഡിലെ ലേഡി ഓഫ് ലൂര്‍ദ്സ് കാത്തലിക് സ്‌കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ജോഷ്വ. സ്‌കൂളില്‍ നിന്ന് ജ്വോഷ്വയ്ക്ക് ലഭിച്ച ഗൃഹപാഠത്തിന് മറുപടി എഴുതിയാണ് കുട്ടിജ്വോഷ്വാ മനസുകൊണ്ട് മുതിര്‍ന്നജ്വോഷ്വായായത്. ഒപ്പം അവന്‍ മലയാളികളെ ഞെട്ടലിലും ആഴ്ത്തി.
പതിവുപോലെ തനിക്ക് ലഭിച്ച ഗൃഹപാഠമായ പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ആരുടെയൊപ്പം ആയിരിക്കണമെന്ന ചോദ്യത്തിന് ഉത്തരമെഴുതി അടച്ച് വെച്ചിരുന്ന നോട്ട്ബുക്ക് ജോഷ്വയുടെ അമ്മയുടെ സഹോദരന്‍ കോശി വൈദ്യന്‍ കണുകയും അത് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്കുകയും ചെയ്തതോടെയാണ് ഈ കുഞ്ഞിന്റെ വലിയ മനസ് കേരളം അറിയുന്നത്. അതില്‍ അവന്‍ ഇപ്രകാരം കുറിച്ചു.
നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ച് കേരളത്തില്‍ പ്രശസ്തരായ മത്സ്യത്തൊഴിലാളിക്കൊപ്പം ചിലവഴിക്കാനാണ് തനിക്ക് ആഗ്രഹമെന്നാണ് ജ്വേഷ്വാ തന്റെ നോട്ട്ബുക്കില്‍ എഴുതി നിറച്ചത്.
അയാള്‍ സ്വന്തം ഭക്ഷണമാണ് അവര്‍ക്ക് നല്‍കിയത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി. സമ്മാനമായി കിട്ടിയ പണം നിരസിച്ചു. പകരം പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടു. എങ്ങനെ അയാളെ പോലെ വിനയമുളള ഒരു മനുഷ്യനാകമെന്ന് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അയാള്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു എന്നുമൊക്കെയാണ് ആ കുഞ്ഞ് മനസിലെ ചിന്തകളില്‍ മൊട്ടിട്ട നിറവസന്തമായ ചിന്തകള്‍.
പത്തനംതിട്ട കോഴഞ്ചേരി തെക്കേമല സ്വദേശികളും നിലവില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നവരുമാണ് ജോഷ്വയുടെ മാതാപിതാക്കള്‍.
https://www.facebook.com/photo.php?fbid=10160958158400077&set=a.10151470395465077&type=3
കുഞ്ഞുജ്വോഷ്വ കുറിച്ച സ്‌നേഹത്തിന്റെ ആ വലിയ ചിന്തകള്‍ സോഷ്യല്‍മീഡിയ രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചശേഷം നിരവധിപേര്‍ ജ്വോഷ്വയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ കുറിച്ചു. ജ്വേഷ്വയെപ്പെലെ നന്‍മയുളളവര്‍ ഇനിയും ജനിക്കണമെന്നും മല്‍സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ അഭിമാനമാണെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും ഒപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടവരാണെന്നും ഒക്കെ കുറിച്ചുകൊണ്ട് ഒട്ടനവധി പേര്‍ അവരുടെ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
Post Your Comments