Latest NewsIndia

അധികാരത്തിലേറി ഒന്നര വർഷത്തിന് മുൻപ് 1.36 കോടി ശുചിമുറികൾ നിർമിച്ച യു പി സർക്കാരിനെ അഭിനന്ദിച്ച് മോദി

അടുത്ത വർഷം ഗാന്ധിജയന്തി ദിനത്തിന് യുപിയെ സമ്പൂർണ വെളിയിടവിസർജന മുക്തമായി പ്രഖ്യാപിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

ലക്നൗ: ഉത്തർ പ്രദേശിൽ അധികാരത്തിലേറി 17 മാസത്തിനകം 1.36 കോടിയിലേറെ ശുചിമുറികൾ നിർമിച്ചെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വർഷം ഗാന്ധിജയന്തി ദിനത്തിന് യുപിയെ സമ്പൂർണ വെളിയിടവിസർജന മുക്തമായി പ്രഖ്യാപിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 2019 ഒക്ടോബർ രണ്ടിനു ശേഷം സംസ്ഥാനത്ത് ഒരു കുടുംബം പോലും ശുചിമുറി ഇല്ലാത്തവരായി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാരിന്റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button