Latest NewsEntertainment

‘ജീവാംശമായി…’സോഷ്യല്‍ മീഡിയ തെരഞ്ഞ ആ ഗായികയെ കണ്ടെത്തി

30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ

‘ജീവാംശമായി…എന്ന ഗാനം ഏറ്റുപാടി പെൺകുട്ടി സമൂഹാമാധ്യമങ്ങളിൽ തരങ്കമാകുകയാണ്.ആരാണ് ആ പെൺകുട്ടി എന്നാണ് കഴിഞ്ഞ ദിവസം മലയാളികൾ തിരഞ്ഞത്. ചെന്നൈ സ്വദേശിനി സൗമ്യയാണ് ആ ഗായിക. 30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ ആണ് വൈറലായി മാറിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈലാഷ് മേനോനും സംവിധായകന്‍ ഫെല്ലിനി ടിപിയും സൗമ്യയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

സൗമ്യയുടെ വാക്കുകള്‍ ഇങ്ങനെ

‘തിരുവനന്തപുരം സംഗീത കോളേജില്‍ ഒന്നാം വര്‍ഷ സംഗീത വിദ്യാര്‍ത്ഥിയാണ് ഞാന്‍. പാട്ടു തന്നെയാണ് ഞങ്ങളുടെ ഗ്യാങ്ങിന്റെ ഒഴിവു സമയത്തെ വിനോദം. കോളേജില്‍ ഒരു ഇന്റര്‍വെല്‍ ടൈമിനിരുന്ന് പാടിയതാണ് ഞാന്‍ ആ പാട്ട്. ഒരു പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടാല്‍ അത് പാടി കൂട്ടുകാരെ ബുദ്ധിമുട്ടിക്കുക എന്നത് എന്റെ ഹോബിയാണ്.

അങ്ങനെ ഞാന്‍ കൂട്ടുകാര്‍ക്ക് കൊടുത്ത് ലേറ്റസ്റ്റ് ‘പണിയാണ്’ ആ പാട്ട്. പക്ഷേ ആ പണി ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ എന്നെ തമിഴത്തിക്കുട്ടിയാക്കരുതേ. മനസു കൊണ്ട് ഞാനൊരു മലയാളി കൂടിയാണ്. സംഗീതം തന്നെയാണ് എന്റെ ജീവനും ജീവിതവുമെല്ലാം. അറിയപ്പെടുന്ന ഒരു പ്ലേബാക്ക് സിംഗര്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. ഒപ്പം ക്ലാസിക്കല്‍ സിംഗര്‍ എന്ന നിലയിലും പേരെടുക്കണം.
അങ്ങനെ വലിയ ആഗ്രഹമൊന്നുമില്ല. പറ്റിയാല്‍ എ ആര്‍ റഹ്മാന്‍ സാറിന്റെ സംഗീതത്തില്‍ ഒരു പാട്ടങ്ങ് പാടണം.

shortlink

Post Your Comments


Back to top button