കൊച്ചി: കാന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുകായാണ്. അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീകൾ നടത്തുന്ന പ്രതിഷേധ സമരം തുടരുകയാണ്. സമരത്തിന് ശക്തമായ ജനപിന്തുണയും ലഭിക്കുന്നുണ്ട്. ഇതിനിടെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ മൂത്ത സഹോദരിയും സമരപ്പന്തലില്‍ എത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ പിതാവ് എന്ന് വിളിക്കാനാവില്ലെന്നും, താന്‍ വളര്‍ത്തിയെടുത്ത തന്റെ അനിയത്തിയെയാണ് ക്രൂരമായി തകര്‍ത്തത് ആയാളാണെന്നും അവർ നിറകണ്ണുകളോടെ പറഞ്ഞു.
അച്ഛനെ ചെറുപ്പത്തിൽ താന്നെ നഷ്ടമായതിനാല്‍ തന്റെ കീഴിലാണ് സഹോദരിമാര്‍ വളര്‍ന്നു വന്നത്. ഒട്ടേറെ പ്രതിസന്ധികളിലൂടെ തങ്ങളുടെ ജീവിതം കടന്നു പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനിയത്തിയെ ക്രൂരമായി പീഡിപ്പിച്ച വ്യക്തിയാണ് അയാൾ. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെയും അവർ വിമർശിച്ചു. നമ്മള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് വൈകുന്ന ഈ അറസ്റ്റെന്നും കന്യാസ്ത്രീയുടെ സാഹോദരി പ്രതികരിച്ചു.
Post Your Comments