Latest NewsDevotional

രുദ്രാക്ഷം ധരിച്ചാലുളള ഗുണങ്ങള്‍

ഹിമാലയത്തില്‍ പിറവിയെടുക്കുന്ന ഈ അമൂല്യ വൃക്ഷമായ രുദ്രാക്ഷത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്.

രുദ്രാക്ഷം ധരിക്കുന്നവര്‍ രണ്ട് തരത്തില്‍ ഉളളവരാണ്. ആത്മീയഗുരുക്കന്‍മാര്‍, ഇവര്‍ രുദ്രാക്ഷം കഴുത്തില്‍ അണിയുന്നത് അതിന്റെ ഗുണം എന്താണെന്ന് മാനസിലാക്കിക്കൊണ്ടാണ്. എന്നാല്‍ നമ്മള്‍ പലപ്പോഴും ഇത് ധരിച്ചിരിക്കുന്നത് വെറുതെ ഒരു രസത്തിനും ഭംഗിക്ക് വേണ്ടിയും ആയിരിക്കും. ഹിമാലയത്തില്‍ പിറവിയെടുക്കുന്ന ഈ അമൂല്യ വൃക്ഷമായ രുദ്രാക്ഷത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. അതെല്ലാം മനസിലാക്കിയാണ് മഹാന്‍മാരായ മഹാല്‍മാഗന്ധിയെപ്പോലെയുള്ളവര്‍ രുദ്രാക്ഷം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയത്.

വേദഗ്രന്ഥങ്ങള്‍ അനുസരിച്ച് പരമശിവന്റെ കണ്ണുനീര്‍ ഭൂമിയില്‍ പതിഞ്ഞപ്പോഴാണ് രുദ്രാക്ഷം ജനനം കൊണ്ടെതെന്ന് വേദഗ്രന്ഥങ്ങളില്‍ എഴുതിപ്പെട്ടിരിക്കുന്നു. കോസ്മിക്ക് തരംഗങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് രുദ്രാക്ഷം. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വലിയ ഔഷധ ഗുണങ്ങള്‍ ആണ് ഉള്ളത്. രുദ്രാക്ഷം അണിഞ്ഞാല്‍ നമ്മളിലേയ്ക്ക് പോസിറ്റീവ് എനര്‍ജി പ്രവഹിക്കുമെന്നത് കണ്ടെത്തിയിട്ടുണ്ട്. ഇത് ധരിക്കുന്നവര്‍ എപ്പോഴും ഊര്‍ജ്ജസ്വലരായി കാണപ്പെടുമെന്നാണ് പഠനങ്ങള്‍. ഇതിന്റെ എനര്‍ജി ശരീരത്തിലേയ്ക്ക് കടന്ന് പലവിധ രോഗങ്ങളേയും പിഴുതെറിയുമെന്നും കണ്ടെത്തലുകള്‍ ഉണ്ട്. ഇപ്രകാരം രൂദ്രാക്ഷം അണിയുന്നവരില്‍ സ്വാഭാവികമായി ആല്‍മീയ ഊര്‍ജ്ജം പ്രവഹിച്ച് അവര്‍ക്ക് അസാധാരണമായ മാനസിക ശക്തിയും ചിന്താശേഷിയും ആവാഹിക്കപ്പെടുമെന്നും പറയപ്പെടുന്നു. ഇതിന്റെയൊക്കെ ഉദാഹരണമാണ് മഹാന്‍മാഗാന്ധി, ഓഷോ തുടങ്ങിയവരെ പോലുള്ളവും പിന്നെ ഭാരതത്തിലെ ഋഷിവര്യന്‍മാരുമൊക്കെ.

101 +8, 54+1 , 27+1 എന്നീ ക്രമത്തിലാണ് രുദ്രാക്ഷമാലയില്‍ ഇടുന്ന കുരുക്കളുടെ എണ്ണം. +1 സൂചിപ്പിക്കുന്നത് സുമേരു എന്നതിനേയാണ്. 21 വ്യത്യസ്ത മുഖങ്ങളിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. എന്നാല്‍ സാധാരണയായി ഉപയോഗിച്ച് വരുന്നത് 14 മുഖങ്ങള്‍ ഉളളവയാണ്. രുദ്രാക്ഷത്തിലെ വരകളുടെ അടിസ്ഥാനത്തിലാണ് മുഖങ്ങള്‍ കണക്കാക്കുന്നത്.

shortlink

Post Your Comments


Back to top button