![](/wp-content/uploads/2018/09/prosti.jpg)
വളരെ തന്ത്രപരമായി ഓണ്‍ലൈനിലൂടെ ശരീരം വിറ്റു കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയും കാമുകനും അറസ്റ്റിൽ. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തത് ഓൺലൈൻ ശരീര വിൽപ്പനക്കല്ല. 2016 സെപ്റ്റംബറില്‍ പ്ലൈമൗത്തില്‍ വച്ച് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ഗുരുതരമായി പരുക്കേല്‍പ്പിച്ച 23 കാരിയായ അമ്മ എലിസബത്ത് വികിന്‍സിനെയും കാമുകന്‍ എറിക് വാന്‍സെലോ(30)യെയും പ്ലൈമൗത്ത് ക്രൗണ്‍ കോടതിക്ക് മുന്നില്‍ വിചാരണക്കെത്തിച്ചപ്പോൾ വെളിപ്പെട്ടത് വളരെയേറെ നിഗൂഢ രഹസ്യങ്ങൾ.
ലൈംഗിക സേവനങ്ങള്‍ക്ക് 15 മിനുറ്റിന് 95 പൗണ്ടും ഒരു രാത്രിക്ക് 850 പൗണ്ടുമാണ് ഫീസെന്ന് തുറന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി കൂടിയായ എലിസബത്ത് യാതൊരു ജാള്യതയുമില്ലാതെ പരസ്യം ചെയ്തിരുന്നത്.തന്റെ ഗ്ലാമര്‍ നിറഞ്ഞ വശീകരണ ശേഷിയുള്ള വിവിധ ഫോട്ടോകള്‍ ഓണ്‍ലൈനിലൂടെ പരസ്യം ചെയ്തായിരുന്നു യുവതി ലൈംഗിക വ്യാപാരം പൊടിപൊടിച്ചിരുന്നത്. യുവതിയുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്ന കാമുകന്‍ എറിക്കും പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു.
അന്വേഷണത്തിനിടെ തങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്നും സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് ഡിറ്റെക്ടീവ് കോണ്‍സ്റ്റബിളായ ഡേവ് ക്രോസ് വെളിപ്പെടുത്തിയിരിക്കുന്നത്. കാമുകനും കാമുകിയും കൂടി അവരുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കടുത്ത മര്‍ദനത്തിന് ഇരയാക്കി ജീവന് ഭീഷണി സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിച്ചിരുന്നുവെന്നാണ് കോടതിക്ക് മുന്നില്‍ വെളിപ്പെട്ടിരിക്കുന്നത്.മര്‍ദനത്തെ തുടര്‍ന്ന് കുഞ്ഞിന്റെ തലച്ചോറിന് വരെ കടുത്ത പരുക്കേറ്റിരുന്നുവെന്നും അത് മനഃപൂര്‍വം ചെയ്തതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ണായകമായ മൊഴി നല്‍കുകയും ചെയ്തു.
താന്‍ കുട്ടിയെ കാലില്‍കിടത്തിയപ്പോള്‍ തല ഇടിച്ച് പരുക്കേറ്റതാണെന്നായിരുന്നു എറിക് മൊഴി നല്‍കിയിരുന്നത്. താന്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ തന്നെ വിട്ട് പോകുമെന്ന് എറിക് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു എലിസബത്ത് പൊലീസ് ഓഫീസര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. ചെറിയ കുട്ടിയെ പരുക്കേല്‍പ്പിച്ചത് പിതാവോ അല്ലെങ്കില്‍ മാതാവോ ആയിരിക്കാണെന്നാണ് പ്രോസിക്യൂട്ടറായ ജോ മാര്‍ട്ടിന്‍ ക്യൂസി പറയുന്നത്. ചിലപ്പോള്‍ വിവിധ അവസരങ്ങളില്‍ ഇരുവരും ചേര്‍ന്നും ഈ ക്രൂരകൃത്യം പലതവണ നിര്‍വഹിച്ചിരിക്കാമെന്നും അദ്ദേഹം അനുമാനിക്കുന്നു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കുട്ടി നിരവധി ദിവസം ഹോസ്പിറ്റലില്‍ കഴിയേണ്ടി വന്നിരുന്നു.
Post Your Comments