പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും എന്ന ചോദ്യത്തിന് ഓസ്ട്രേലിയയില്‍നിന്നുള്ള ഒരു മലയാളി ബാലന്റെ ഉത്തരം വൈറലാകുന്നു. “കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍നിന്ന് ആളുകളുടെ ജീവന് രക്ഷിച്ച പ്രശസ്തനായ മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം ചിലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നായിരുന്നു ജോഷ്വ എന്ന ഒൻപത് വയസുകാരന്റെ മറുപടി.
ക്വീന്‍സ്ലാന്‍ഡിലെ ലേഡി ഓഫ് ലൂര്‍ദ്സ് കാത്തലിക് സ്കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ജോഷ്വ ഇംഗ്ലീഷിന്റെ ഗൃഹപാഠത്തിന്റെ ചോദ്യത്തിനാണ് ജോഷ്വ ഈ ഉത്തരം നല്‍കിയത്. ഗൃഹപാഠത്തിന് ജോഷ്വ എഴുതിയ ചോദ്യത്തിന്റെ ഉത്തരം, ജോഷ്വയുടെ അമ്മയുടെ സഹോദരന് കോശി വൈദ്യനാണു ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Post Your Comments