Latest News

കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച്‌ ഇനി ബസിലും യാത്ര ചെയ്യാം

കാര്‍ഡുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജി.പി.എസ് ഘടിപ്പിക്കല്‍

കൊച്ചി : കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച്‌ ഇനി ബസിലും യാത്ര ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ 15 ബസുകളില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചു. മെട്രോയുമായി നഗരത്തിലെ ഗതാഗതം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

മെട്രോയുടെ ടിക്കറ്റായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡാണ് കൊച്ചി വണ്‍ കാര്‍ഡ്. ഇതുപയോഗിച്ച്‌ ബസില്‍ മാത്രമല്ല ഭാവിയില്‍ ഓട്ടോയിലും യാത്ര സാധ്യമാകും. ആലുവ, വൈറ്റില, കാക്കനാട് റൂട്ടുകളിലെ ഏതാനും ബസുകളില്‍ ഇപ്പോള്‍ കാര്‍ഡുപയോഗിച്ച്‌ യാത്ര ചെയ്യാം. ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

One-Smart-Prepaid-Card

കാര്‍ഡുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജി.പി.എസ് ഘടിപ്പിക്കല്‍ പൂര്‍ത്തിയായി. 720 ബസുകളില്‍ ഇത് ഘടിപ്പിച്ചിട്ടുണ്ട്. സംയോജിത ബസ് ടൈംടേബിളും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സൗകര്യവുമെല്ലാം ഇതുവഴി യാഥാര്‍ത്ഥ്യമാകും.

കൊച്ചി വണ്‍ ആപ്ലിക്കേഷനിലൂടെ യാത്രയെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മൊബൈലില്‍ കിട്ടും. മെട്രോയ്ക്കനുബന്ധമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button