Latest NewsIndia

ആരോഗ്യനില ഗുരുതരം: പരീക്കറെ ഡല്‍ഹിയിലേക്ക് മാറ്റുന്നു

ചികിത്സയുടെ ഭാഗമായി അമേരിക്കയിലായിരുന്ന അദ്ദേഹം കഴിഞ്ഞമാസം ആറിനാണ് തിരിച്ചെത്തിയത്

പനാജി: ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡല്‍ഹിയിലെ എയിംസിലേയ്ക്ക് മാറ്റുന്നു. പ്രത്യേക വിമാനത്തിലായിരിക്കും അദ്ദേഹത്തെ കൊണ്ടു പോകുക. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് പനി പിടിപെട്ടതിനെ തുടര്‍ന്ന് കാന്‍ഡോളിം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചികിത്സയുടെ ഭാഗമായി അമേരിക്കയിലായിരുന്ന അദ്ദേഹം കഴിഞ്ഞമാസം ആറിനാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് സ്വന്തം വസതയില്‍ വിശ്രമിക്കുകയായിരുന്നു. പരീക്കറിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഗോവയില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ നിരീക്ഷകര്‍ ഇന്ന് ഗോവയില്‍ എത്തും. അതേസമയം മന്ത്രിസഭയില്‍ രണ്ടാം സ്ഥാനമുള്ള സുദ്ദീന്‍ ദാവലിന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കുമെന്നും സൂചനയുണ്ട്.

കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ച ശേഷമായിരുന്നു പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. അദ്ദേഹം അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഭരണ നിര്‍വഹണത്തിനായി പ്രത്യേകം സമിതി രൂപീകരിച്ചിരുന്നു. സുദിന്‍ ദവാലിക്കര്‍, ഫ്രാന്‍സിസ് ഡിസൂസ, വിജയ് സര്‍ദേശായ് എന്നിവരടങ്ങിയതായിരുന്നു സമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button