മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്ലസ് വ്ണ്‍ വിദ്യാര്‍ത്ഥിയുടെ വിവാഹമാണ് യൂണിറ്റ് തടഞ്ഞത്. 16 വയസ്സായിരുന്നു പെണ്‍ക്കുട്ടിയുടെ പ്രായം.
പെണ്‍ക്കുട്ടിയുടെ വിവാഹം നടത്തരുതെന്ന് ആദ്യം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരും പൊലീസും ബന്ധുക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായില്ല. പിന്നീട് നിയമ വിരുദ്ധമായി വിവാഹം നടത്തിയാല്‍ കേസാകുമെന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
ശനിയാഴ്ചയായരുന്നു വിവാഹം വിവാഹം നിശ്ചയിച്ചിരുന്നത്. പൊന്നാനി സ്വദേശിയായ 21ക്കാരനായിരുന്നു വരന്‍. വിവാഹത്തെക്കുറിച്ചറിഞ്ഞ സ്‌കൂളിലെ കൗണ്‍സിലാറാണ് വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊന്നാനി മുന്‍സീഫ് കോടതിയുടെ മുന്നില്‍ അറിയിക്കുകയും വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വാങ്ങുകയുമായിരുന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടയെുള്ള രേഖകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Post Your Comments