കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും യുവാവിനോട് ഇതേ കുറിച്ച് ചോദിക്കുകയും ഇതേ തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
പള്ളിപ്രം കരിക്കിന് കണ്ടി ചിറയിലാണ് ബസ് കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.
തുടര്‍ന്ന് അക്രമി സംഘം ബസ് അടിച്ചു തകര്‍ത്തു. പരിക്കേറ്റ കണ്ടക്ടര്‍ കണ്ണൂര്‍ സ്വദേശിയാണ്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments