ഭാര്യയേയും ചുമലിലേറ്റി നീങ്ങുന്ന ഭൂട്ടാന്‍ മുന്‍ പ്രധാനമന്ത്രിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. റോഡില്‍ ചെളിയും ചരലും നിറഞ്ഞ് നടക്കാനാകാതെ വന്നപ്പോഴാണ് മുന്‍ പ്രധാനമന്ത്രി ഷെര്‍യിംഗ് ടോബെ ഭാര്യയെ ചുമലിലേറ്റിയത്.
മുമ്പ് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ കാല്‍ നനയാതിരിക്കാന്‍ ഗാര്‍ഡ് ക്യാപ്റ്റനായിരുന്ന സര്‍ വാള്‍ട്ടര്‍ റാലി തന്റെ വിലകൂടിയ മേല്‍വസ്ത്രം ഒരു ചെളിക്കുണ്ടിന് മുകളില്‍ വിരിച്ചെന്ന കഥക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. ആ കഥയേയും തോല്‍പ്പിക്കുന്ന വിധമാണ് ഭൂട്ടാന്‍ മുന്‍പ്രധാനമന്ത്രിയുസടെ ചിത്രം സൈബര്‍ ലോകം ആഘോഷിക്കുന്നത്.
ചെളിനിറഞ്ഞ് കുഴഞ്ഞ ഭൂപ്രദേശത്ത് കൂടിയുള്ള യാത്രയില്‍ പ്രിയതമയുടെ മനോഹരമായ പാദങ്ങള്‍ ചെളിയില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ഭര്‍ത്താവ് അവരെ ചുമലിലേറ്റുമ്പോള്‍ ഭാര്യയോടുള്ള അകൈതവമായ പ്രണയം കൂടിയാണ് ഷെര്‍യിംഗ് പ്രകടിപ്പിക്കുന്നത്.
വാള്‍ട്ടര്‍ റാലിയുടെ കഥ കൊട്ടിഘോഷിക്കപ്പെട്ട കെട്ടുകഥയായാണ് പരിഗണിക്കപ്പെടുന്നത്. അത് അങ്ങനെ കണ്ടാല്‍ തന്നെ തന്റെ ഭാര്യയുടെ പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഒരു പുരുഷന് എന്തെല്ലാം ചെയ്യാനാകുമെന്ന് ഭൂട്ടാനിലെ മുന്‍ പ്രധാനമന്ത്രി ഒരൊറ്റ ചിത്രം കൊണ്ട് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.
സര്‍ വാള്‍ട്ടര്‍ റാലിയെപ്പോലെ ധൈര്യശാലിയല്ലെങ്കിലും ഭാര്യുടെ പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഒരുവന്‍ നിര്‍ബന്ധിതനാകുമെന്ന കുറിപ്പോടെയാണ് ഷെര്‍യിംഗ് ടോബെ ഈ ചിത്രം ട്വിറ്ററില്‍ പങ്കു വച്ചിരിക്കുന്നത്.
Post Your Comments