KeralaLatest News

‘നമ്പി നാരായണനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഒരേ ഒരാള്‍, അയാളിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്’ നമ്പര്‍ വണ്‍ കേരളവും പ്രബുദ്ധരായ മാദ്ധ്യമങ്ങളും ഇന്ത്യന്‍ സ്‌പെയിസ് റിസര്‍ച്ചിനോട് ചെയ്തത്!

ഐ എസ് ആര്‍ ഓ യെ സ്‌പെയിസ് ഓട്ടത്തില്‍ പത്തുകൊല്ലം പിറകിലാക്കിയത് ഈ രാജ്യദ്രോഹികളാണ്.

ഇതാരാണെന്ന് പറയേണ്ടതില്ല. ഈ രാഷ്ട്രത്തെ തകര്‍ക്കാന്‍ സകലരും ചേര്‍ന്നുണ്ടാക്കിയ, രാഷ്ട്രം കണ്ട ഏറ്റവും ജുഗുപ്‌സാവഹമായ ഗൂഢാലോചനയുടെ ഇരയായ മനുഷ്യനാണ്.

മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെ പോയപ്പോഴും ഇദ്ദേഹത്തിനെ നശിപ്പിയ്ക്കാനായി , ഒന്നുകൂടെപ്പറഞ്ഞാല്‍ ഒരു പൗരനെതിരേ യുദ്ധം ചെയ്യുകയായിരുന്നു മാറിമാറി വന്ന കേരളാ സര്‍ക്കാരുകള്‍. ഒരു പൗരനെതിരേ നടക്കുന്ന യുദ്ധം. Kerala Government is waging a war against a citizen… എന്നാണ് നമ്പിനാരായണന്‍ പറഞ്ഞത്.

എന്താണതിനു കാരണം?

കഴിഞ്ഞ ഇരുപത്തിനാലുകൊല്ലമായി മാറിമാറിവന്ന സര്‍ക്കാരുകള്‍ എന്തിനാണീ മനുഷ്യനോട് യുദ്ധം ചെയ്തത്? അന്നുമുതലിന്നുവരെ എന്തിനാണ് മാറിമാറിവന്ന ഇടതനും വലതനും നാണം കെട്ട് തോറ്റത്?

അതില്‍ നമ്പിനാരായണന്‍ മൂന്ന് സാദ്ധ്യതകളാണ് പറഞ്ഞത്…

കേരള സര്‍ക്കാരിനെന്താണീ വാശി?

1. ആരേയോ രക്ഷപെടുത്താന്‍ ശ്രമിയ്ക്കുന്നു..
2. ജുഡീഷ്വറിയില്‍ യാതൊരു വിശ്വാസവുമില്ല..
3. ചിലപ്പോ ഈ കേസു തന്നെ ഉണ്ടാക്കിയത് കേരളാ ഗവണ്മെന്റ് ആയിരിയ്ക്കുമോ?

ഉമ്മഞ്ചാണ്ടിയും ആന്റണിയും ഉള്‍പ്പെടെയുള്ളവര്‍, മനോരമയുള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ ചേര്‍ന്ന് ഈ നാട്ടിലെ സ്‌പെയിസ് റിസര്‍ച്ചിനെ നശിപ്പിയ്ക്കാന്‍ അച്ചാരം വാങ്ങിയാണ് ചാരക്കേസ് കൊണ്ടുവന്നത്. ഇടതും വലതും…ദേശാഭിമാനി മുതല്‍ മലയാളമനോരമ വരെ രാജ്യത്തിനെ ഒറ്റുകൊടുക്കാന്‍ അച്ചാരം വാങ്ങി കൂലിയ്‌ക്കെഴുതി. ഐ എസ് ആര്‍ ഓ യെ സ്‌പെയിസ് ഓട്ടത്തില്‍ പത്തുകൊല്ലം പിറകിലാക്കിയത് ഈ രാജ്യദ്രോഹികളാണ്.

ഐ എസ് ആര്‍ ഓ കേരളത്തില്‍ സ്റ്റേഷനില്ലായിരുന്നെങ്കില്‍ ഇത് ഒരുകാരണവശാലും നടക്കുകില്ലായിരുന്നു. തുമ്പ സ്റ്റേഷനു പകരം തമിഴ്‌നാട്ടിലോ കര്‍ണാടകത്തിലോ ഝാര്‍ഖണ്ഡിലോ ആയിരുന്നേല്‍ ശാസ്ത്രജ്ഞരെ ഇമ്മാതിരി തേജോവധം ചെയ്യുകയില്ലായിരുന്നു. അതാണ് നമ്പര്‍ ബണ്‍ കേരളവും പ്രബുദ്ധരായ മാദ്ധ്യമങ്ങളും ഇന്ത്യന്‍ സ്‌പെയിസ് റിസര്‍ച്ചിനോട് ചെയ്തത്!

നന്ദിയുണ്ട് നമ്പിനാരായണന്‍ സര്‍. ഒരുപാട് നന്ദിയുണ്ട്. എന്തിനെന്നോ? ഈ യുദ്ധം അവസാനം വരെ അജയ്യനായി നിന്നതിന്. ആരും കൂടെയില്ലാഞ്ഞപ്പോഴും സുപ്രീംകോടതിയുടെ അവസാന ബഞ്ച് വരെ ഈ യുദ്ധം നയിച്ചതിന്. ഒറ്റയ്ക്ക് നിന്നും ഈ രാജ്യദ്രോഹികള്‍ക്കെതിരേ പൊരുതിയതിന്.

ഒരു നിമിഷം തളര്‍ന്ന് പോയിരുന്നെങ്കില്‍, ഈ ഭ്രാന്താലയത്തില്‍ പുല്ലന്മാര്‍ എങ്ങനേയും ജീവിച്ചോട്ടേ, ഞാനെന്റെ ജീവിതം നോക്കിപ്പോകുന്നു എന്ന് വിചാരിച്ചിരുന്നെങ്കില്‍, ഈ നാട്ടിലെ നിയമവ്യവസ്ഥയുടേ നൂലാമാലകളില്‍ക്കുരുങ്ങി വ്യവസ്ഥയെ ശപിച്ച് യുദ്ധം നിര്‍ത്തിയിരുന്നെങ്കില്‍ ഈ നാട്ടില്‍ ഈ നാറികള്‍ ഇപ്പോഴും തിണ്ണമിടുക്കന്മാരായി വിലസിയേനേ.

ഇതിനിടയില്‍ ഒന്ന് മറക്കരുത്. മുസ്ലിം ലീഗ്. അവരും ചില്ലറ കളികളല്ല ഈ കേസില്‍ നടത്തിയത്. ഈ കേസ് ഫാബ്രിക്കേറ്റ് ചെയ്തതിലെ കളികളേക്കുറിച്ച് നന്നായി നോക്കേണ്ടതുണ്ട്

2013 സെപ്റ്റംബറില്‍ മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിന് കേരളത്തിലെത്തിയപ്പോഴാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നമ്പിനാരായണനെ കാണാനാകുമോ എന്ന് ചോദിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിയ്ക്കുന്നത്.തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തി. സീ ഐ ഏ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഈ കള്ളക്കേസ് കെട്ടിച്ചമച്ചിരിയ്ക്കാനുള്ള സാദ്ധ്യതകളെപ്പറ്റി അദ്ദേഹം നമ്പിനാരായണനോട് സംസാരിച്ചു. സകലകോടതികളും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും നഷ്ടപരിഹാരം ലഭിയ്ക്കാതെ കേസുകള്‍ നടത്തുന്നതിനെപ്പറ്റി സംസാരിച്ചു.

ഈ കേസുകളില്‍ നമ്പിനാരായണനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഒരേ ഒരാള്‍. ഇന്നദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഈ കേസില്‍ തനിയ്‌ക്കെതിരേയും കൊടും കള്ളക്കേസ് ചമച്ചവരെ തെരുവില്‍ വലിച്ചിഴയ്ക്കാന്‍ പഴുതുകളുണ്ടായിട്ടും ഇന്ന് വരെ അദ്ദേഹമത് ചെയ്തിട്ടില്ല. ചെയ്യണമായിരുന്നു എന്നാണ് ആത്മാര്‍ത്ഥമായി ഞാനുള്‍പ്പെടെ ആഗ്രഹിയ്ക്കുന്നത്. വൈരനിര്യാതനബുദ്ധി കുറച്ച് കുറവായതുകൊണ്ട് ഒരുപാട് ദോഷങ്ങള്‍ ഇന്നും അനുഭവിയ്ക്കുന്നുണ്ടദ്ദേഹം.

എഴുതിയത്, കാളിയമ്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button