Latest NewsKerala

നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു: എഇഒ അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

തലശ്ശേരി: നീന്തല്‍ മത്സരത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി എഇഒയും അധ്യാപകരും ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉപജില്ലാ നീന്തല്‍ മത്സരത്തിനിടെ ന്യൂമാഹി എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹൃത്വിക് രാജ് (14) മുങ്ങിമരിക്കുകയായിരുന്നു.

എസ്‌ഐ ണനിലിന്റെ നേതൃത്വത്തിലുലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തു. എഇഒ സനകന്‍, മത്സര കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ നസീര്‍, മുഹമ്മദ് സക്കരിയ, മനോഹരന്‍, കരുണന്‍, വി.ജെ. ജയ്മോള്‍, പി.ഷീന, സോഫിന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടതായി പോലീസ് അറിയിച്ചു.

ALSO READ:അ​വ​ധി ആ​ഘോ​ഷിക്കാൻ പോയ മലയാളികളായ യുവാക്കൾ മുങ്ങിമരിച്ചു

ഓഗസ്റ്റ് 14ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് സംഭവം നടന്നത്. ഒന്നര മണിക്കൂര്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മുങ്ങല്‍ വിദഗ്ദര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച ദിവസം തന്നെ യാതൊരു സുരക്ഷയുമൊരുക്കാതെ നിറഞ്ഞുകവിഞ്ഞ ആഴമേറിയ കുളത്തില്‍ നീന്തല്‍ മല്‍സരം സംഘടിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button