തിരുവനന്തപുരം• പത്തനംതിട്ട ജില്ലയിലെ റാന്നി പെരിനാട് ഗ്രാമപഞ്ചയത്തിലെ നാല് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ആര്‍.മോഹനന്‍, ഉഷാകുമാരി രാധാകൃഷ്ണന്‍, എല്‍. വി. മാത്യു, രാജന്‍ വെട്ടിക്കല്‍ എന്നിവരെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയത്. നിലവില്‍ അംഗങ്ങളായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018 സെപ്തംബര്‍ 12 മുതല്‍ ആറ് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ വി. കെ. വാസുദേവന് എതിരെ 2017 മാര്‍ച്ച് 20-ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അംഗങ്ങളായ ഇവര്‍ പാര്‍ട്ടിവിപ്പ് ലംഘിച്ച് എല്‍.ഡി.എഫുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത അംഗങ്ങള്‍ക്കെതിരെ യു.ഡി.എഫ് സ്വതന്ത്രന്‍ പി. റ്റി. രാജു നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ അംഗങ്ങളെ അയോഗ്യരാക്കിയത്.
Post Your Comments