ന്യൂഡല്‍ഹി: വീട്ടില്‍ ജോലിയ്ക്കാരനായ കാര്‍ ഡ്രൈവറുമായി ഉണ്ടായിരുന്ന അവിഹിതബന്ധത്തിന് തടസമായ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. സംഭവത്തില്‍ പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഭാര്യ അറസ്റ്റിലായി. ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ അടക്കം മൂന്ന് പേര് അറസ്റ്റിലായത്.
പ്രാദേശിക തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ ഹര്‍വിന്ദര്‍ സിംഗ് എന്ന അലിയാസ് ഹിന്ദയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കിര്‍ണാപാല്‍ കൗര്‍(32),സഹായികളായ മഖാന്‍ രാം(37), ചാംകൗര്‍ സിങ്(26), ജെയ്മല്‍ സിംഗ് (20 )എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ 14കാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Also : ഭാര്യക്ക് അവിഹിത ബന്ധം : ഭാര്യയെ കിണറില്‍ തള്ളിയിട്ട് കൊലപ്പെടുത്തി : ഭര്‍ത്താവ് അറസ്റ്റില്‍
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഇക്കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജെതുകെയിലുള്ള സ്വന്തം വീട്ടില്‍ വച്ചാണ് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിര്‍ണാപാല്‍ ഡ്രൈവറായ സന്ദീപ് കൗര്‍ (35) എന്നയാളുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് തടസമായ ഭര്‍ത്താവിനെ എന്നന്നേക്കുമായി ഇല്ലാതാക്കണമായിരുന്നു. ഇതിനാണ് സഹായികളെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ വകവരുത്തിയത്.
Post Your Comments