പുരുഷന്മാരുടെ പല ശീലങ്ങളും അവരുടെ ആരോഗ്യത്തെ തന്നെയാണ് ബാധിക്കുന്നത്. എന്നാൽ ചില ശീലങ്ങൾ അവരുടെ ലൈംഗിക അവയവത്തിനെത്തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ മാറ്റപ്പെടേണ്ട ശീലങ്ങൾ എന്തെല്ലമെന്ന് നോക്കാം.
മദ്യപാനം
ഇത് നിങ്ങളുടെ ആരോഗ്യകരമായ ലൈംഗിക ശേഷി ഇല്ലാതാക്കും. ക്രമത്തിൽ കൂടുതൽ മദ്യം ഉള്ളിൽ ചെന്നാൽ അത് ഒരു വിഷമായി പ്രവർത്തിക്കുകയും, നിങ്ങളുടെ ലൈംഗിക ശേഷി എന്നന്നേയ്ക്കുമായി നഷ്ടമാകുവാൻ കാരണമാകുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയാണ് ഇതിനൊരു പരിഹാരം.
ഉത്തേജനത്തിന് കാലതാമസം
ലൈംഗിക ഉത്തേജനത്തിന് കാലതാമസം ഉണ്ടാകുന്നതിന് അന്തരീകവും ബാഹ്യവുമായ കാരണങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇതിന്റെ പരിഹാരത്തിനായി ഉപയോഗിച്ച് വരുന്ന മരുന്നുകൾ ചിലർക്ക് ലൈംഗികമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും. മാത്രമല്ല മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നതും ശരിയായ രീതി അല്ല.
Read also:പകല്‍ ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക ; ഈ രോഗത്തിന് നിങ്ങൾ അടിമപ്പെട്ടേക്കും !
സമയം എടുത്തുള്ള ഉത്തേജനം സ്വയംഭോഗ സമയത്ത് ഉണ്ടാകാതിരിക്കുകയും എന്നാൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുകയും ചെയ്താൽ ഇതൊരു മാനസിക പ്രശ്നമായിരിക്കാം. അമിത ഉൽകണ്ഠ, മാസീകപിരിമുറുക്കം, വിഷാദം തുടങ്ങിയവ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും ദോഷകരമായി ബാധിക്കും, അതിനാൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഇക്കാര്യത്തിൽ ഉത്തമം.
ഉത്തേജനം വളരെ പെട്ടെന്ന്
ഭൂരിപക്ഷം പുരുഷന്മാരും അഭിമുഖീകരിക്കുന ഒരു പ്രശ്നമാണിത്. ഇടയ്ക്കിടക്ക് ഇങ്ങനെ സംഭവിക്കുന്നത് അവരിൽ നിരാശ ഉളവാക്കും. പക്ഷേ ഇത് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം ആണ്. ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് സ്വയം ഭോഗം ചെയ്യുന്നത് ഗുണം ചെയ്യും. കൂടാതെ തീവ്രപ്രതികരണം ഉണ്ടാകുമ്പോൾ നിരോധന ഉറ ഉപയോഗിക്കുകയും ചെറിയ ഇടവേള നൽകിയുള്ള രീതികൾ പരീക്ഷിക്കുന്നതും ഇതിനൊരു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതൊരു ഗുരുതര പ്രശ്നമായി മാറിയിട്ടുണ്ടെങ്കിൽ ഒരു വൈദ്യ പരിശോധന അനിവാര്യമായിരിക്കും.
വളവുള്ള ലൈംഗികാവയവം
ലിംഗോദ്ധാരണ സമയത്ത് ലിംഗത്തിനുണ്ടാകുന്ന ചെറിയ വളവ് പൊതുവായ ശാരീരിക ഘടന കൊണ്ടാണ്. ‘ആരും പൂർണ്ണരല്ല’ എന്ന പഴമൊഴി ഇവിടെ പ്രസക്തം. ലൈംഗിക ബന്ധത്തിന്റെ അവസാനഘട്ടത്തിൽ രക്തക്കുഴലുകൾ വികസിക്കുകയും തുറക്കുകയും ചെയുന്നതിലൂടെ രക്തം ധമനികളിലേയ്ക്ക് കുതിച്ചെത്തും; ഈ അവസരത്തിൽ രക്ത പ്രവാഹം ഈ വളവിൽ തടസ്സപ്പെടുകയും ആ മർദ്ദത്തിൽ ലിംഗോദ്ധാരണം നടക്കുകയുമാണ് ചെയ്യുന്നത്. നിങ്ങളുടെ ലൈംഗീക അവയവത്തിന്റെ വളവ് അതിനടിയിലുള്ള തൊലിയുടെ സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലിംഗത്തിനടിയിൽ കാണുന്ന ഈ ചർമ്മഭാഗം (Crus) പലരിലും വ്യതസ്ഥമായിരിക്കാം. നീളം കുറഞ്ഞ ചർമ്മഭാഗമുള്ള പുരുഷന്മാരുടെ ലിംഗം സാധരണയായി ഉദ്ധാരണ സമയത്ത് താഴേയ്ക്ക് നിവർന്ന് നിൽക്കുന്നതായും, നീളമുള്ള ചർമ്മഭാഗമുള്ളവരിൽ ലിംഗം ഉദ്ധാരണസമയത്ത് മുകളിലേയ്ക്ക് നിവർന്ന് നേർരേഖയിൽ കാണപ്പെടുകയും ചെയ്യും. ചിലപ്പോൾ ലിംഗം ഇടത്തേയ്ക്കും വലത്തേയ്ക്കും വളഞ്ഞ് നിൽക്കുന്നതായും പറയപ്പെടുന്നു, പക്ഷേ ഇതെല്ലാം സാധാരണമായ, പ്രശ്നങ്ങൾ ഇല്ലാത്ത രീതികളാണ്.
Post Your Comments